തിരുവനന്തപുരം: പതിനൊന്ന് തദ്ദേശ സ്വയംഭരണവാര്ഡുകളില് ഇന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. ആറു ജില്ലകളിലെ ഒമ്പത് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്പ്പറേഷന് വാര്‍ഡിലും പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്ഡിലുമാണ്് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. നാളെ രാവിലെ 10 നാകും വോട്ടെണ്ണല്‍ ആരംഭിക്കുക.
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പിനും ആറുമാസം മുമ്പു നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
തെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.
തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-06 മിന്നിലം, കൊല്ലം-ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-10 നെടുമ്പാറ, കോട്ടയം-മൂന്നിലവ് ഗ്രാമപഞ്ചായത്ത്-08 മൂന്നിലവ്, വിജയപുരം ഗ്രാമപഞ്ചായത്ത്-04 പെരിങ്ങള്ളൂര്‍, എറണാകുളം- പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-01 നെയ്ത്തുശാലപ്പടി, തൃശ്ശൂര്‍- തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന്-23 മിഷന് ക്വാര്‍ട്ടേഴ്സ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-15 വാടാനപ്പള്ളി വെസ്റ്റ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-14 തെക്കേക്കര, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്-09 പിണ്ടാണി, മലപ്പുറം-അരീക്കോട് ഗ്രാമപഞ്ചായത്ത്-05 താഴത്തങ്ങാടി, വയനാട്-പനമരം ബ്ലോക്ക്പഞ്ചായത്ത്-02 പാക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: