തലശ്ശേരി: കൈക്കുഞ്ഞുമായി കടലില്‍ ചാടിയ അമ്മയെയും കുഞ്ഞിനെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാല് മണിയോടെ തലശ്ശേരി കടല്‍പ്പാലത്തില്‍ നിന്നാണ് ചെണ്ടയാട് സ്വദേശിനിയായ യുവതി കൈക്കുഞ്ഞുമായെത്തി കടലില്‍ ചാടിയത.് സംഭവം ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ ഉടന്‍ തന്നെ തോണിയെടുത്ത് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും തലശ്ശേരി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: