''അരിയെവിടെ ഭരണമേ'' പിണറായി സര്‍ക്കാരിന് താക്കീതായി ജനകീയ സമരം

Saturday 17 June 2017 10:52 am IST

കോഴിക്കോട്: റേഷന്‍ വിതരണം അട്ടിമറിച്ച പിണറായി സര്‍ക്കാരിനെതിരെ ജനരോഷം. ''കേന്ദ്രം നല്‍കിയ അരി തരൂ'' എന്ന മുദ്രാവാക്യവുമായി ബിജെപി നടത്തിയ ദിനരാത്ര സമരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പഞ്ചായത്ത്, എരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പട്ടിണിസമരം. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ സമരം ഉദ്ഘാടനം ചെയ്തു. ഇന്നലെ കാലത്ത് ആരംഭിച്ച സമരം ഇന്ന് കാലത്ത് 10 മണിക്കാ സമാപിക്കും. വണ്ടിപ്പേട്ട ജംഗ്ഷനില്‍ നടന്ന സമരം ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 2013 ല്‍ നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാതെ യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകളാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രിപിണറായി വിജയന് വിപണിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഇടനിലക്കാരടങ്ങുന്ന മാഫിയ സംഘത്തിന്റെ ചൂഷണത്തിന് കേരളത്തിലെ റേഷന്‍ ഉപഭോക്താക്കളെ വിട്ടു കൊടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്രയും അരി 14.25 ലക്ഷം മെട്രിക് ടണ്‍ കേരളത്തിനു കേന്ദ്രം അനുവദിച്ചിട്ടും അത് എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. അത് വിതരണം ചെയ്യാന്‍ കഴിയാത്ത നിഷ്‌ക്രിയമായ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജന. സെക്രട്ടറി പി. ജിജേന്ദ്രന്‍, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, പി. രമണീഭായി, വി. സുരേഷ്‌കുമാര്‍, പി. എം. ശ്യാംപ്രസാദ്, ശോഭാസുരേന്ദ്രന്‍, ദീപാ ടി മണി, കെ.പി. പ്രമോദ്, സിബു കൊയ്യേരി എന്നിവര്‍ സംസാരിച്ചു. കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. മുകുന്ദന്‍, ടി.കെ. പത്മനാഭന്‍, വായനാരി വിനോദ്, എം. സി. ശശീന്ദ്രന്‍, വി. കെ. ജയന്‍, അഡ്വ. വി. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഈസ്റ്റ് ഹില്ലില്‍ ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. സുരേഷ്‌കുമാര്‍, എം. ശിവപ്രസാദ്, കെ. സനില്‍, എന്‍. ജഗന്നാഥന്‍, ഗോപാലകൃഷ്ണന്‍, മണ്ടിലേടത്ത് പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. ഫറോക്കില്‍ ജില്ലാ ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍, പി. ഹരിദാസന്‍, പി. പരമേശ്വരന്‍, വാസുദേവന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. പുതിയങ്ങാടിയില്‍ സംസ്ഥാന സമിതി അംഗം അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ടി. പി. ജയചന്ദ്രന്‍, കെ. വസന്തന്‍, പി. കെ. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. പാവങ്ങാട് ജംഗ്ഷനില്‍ ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. പി. കെ. കൃഷ്ണദാസ്, എ. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലത്ത് വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരം ടി.പി. സുരേഷ്, ടി. ചക്രായുധന്‍, കെ.ടി. വിപിന്‍, പി. ഹരിദാസന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പി.കെ. സുപ്രന്‍, ഷാന്‍ കട്ടിപ്പാറ, ഗിരീഷ് തേവള്ളി, ചേറ്റൂര്‍ ബാലകൃഷ്ണന്‍, എന്നിവര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍. സുധീര്‍, മല്ലികാ ലോഹിതാക്ഷന്‍, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. വടകര മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സി.കെ. വാസുമാസ്റ്റര്‍, എം.പി. രാജന്‍, ടി. കെ. പ്രഭാകരന്‍, എന്നിവര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രാജേഷ്, പി. എം. അശോകന്‍, അടിയേരി രവീന്ദ്രന്‍, കടത്തനാട് ബാലകൃഷ്ണന്‍, വിജയലക്ഷ്മി, അഖില, പി. പി. ചന്ദ്രന്‍, എന്‍.പി. അശോകന്‍, ശ്യാംരാജ്, ശ്രീധരന്‍ മടപ്പള്ളി, എന്‍.പി. രാമദാസ്, അഡ്വ. വി. പി. ശ്രീപത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എലത്തൂര്‍ മണ്ഡലത്തിലെ വിവധ കേന്ദ്രങ്ങൡ കെ.പി. ചന്ദ്രന്‍, കെ.. ശശീന്ദ്രന്‍, പി. രഘുനാഥ്, സി. പി. സതീശന്‍, എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടാങ്ങലില്‍ നടന്ന ദിനരാത്ര സമരം തളത്തില്‍ ചക്രായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. വിപിന്‍, എം. സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. അനീഷ് നായര്‍കുഴി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കല്‍പ്പള്ളി നാരായണന്‍ നമ്പൂതിരി, എടപ്പറമ്പത്ത് ശോഭന രവീന്ദ്രന്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ നടന്ന സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. അശോകന്‍, അടിയേരി രവീന്ദ്രന്‍, എം.പി. മന്മഥന്‍, ആശാരി മീത്തല്‍ രാജീവന്‍, സി. ഗോപാലകുറുപ്പ് എന്നിവര്‍ സംസാരിച്ചു. എം.സി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഒളവണ്ണ ജംഗ്ഷനില്‍ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പൊക്കിണാരി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. നിത്യാനന്ദന്‍, ബബീഷ്, ഡി. എം. ചിത്രാകരന്‍, വത്സരാജ്, സുരേഷ്, ചക്രായുധന്‍ എന്നിവര്‍ സംസാരിച്ചു. അത്തോളിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലിജു അദ്ധ്യക്ഷത വഹിച്ചു. കെ. കെ. ഭരതന്‍, ശോഭാരാജന്‍, രാജേഷ് കായണ്ണ, ആര്‍.എം. കുമാരന്‍, ടി. സദാനന്ദന്‍, വിദ്യാസാഗര്‍ സംസാരിച്ചു. താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ടൗണില്‍ നടക്കുന്ന ദിനരാത്രസമരം സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ, കെ. പ്രഭാകരന്‍ നമ്പ്യാര്‍, വി.കെ. ചോയിക്കുട്ടി, ജോസ് കാപ്പാട്ടുമല, പി.സി. പ്രമോദ്, ഷൈമ വിനോദ്, സുനിത വാസു, രമ്യ പ്രസാദ്, കെ.പി. രമേശന്‍, വത്സന്‍ മേടോത്ത്, ടി.പി. അനന്തനാരായണന്‍, വി.പി. രാജീവന്‍, എ.ടി. സുധി എന്നിവര്‍ സംസാരിച്ചു. കാക്കൂര്‍: ബിജെപി കാക്കൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ദിനരാത്ര സമരം ബി ജെ പി ജില്ല സെക്രട്ടറി സി.പി സതീഷ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡണ്ട് അഡ്വ. മുഹമ്മദ് റിഷാല്‍ മുഖ്യപ്രഭാഷണം നടത്തി. ധനേഷ് പി.സി. പാലം അധ്യക്ഷത വഹിച്ചു. എം. കൃഷ്ണദാസ്, ഷിജു പാവയില്‍, കെ.സുഗതകമാര്‍, പി. സുഭാഷ്, നാരായണന്‍ മാസ്റ്റര്‍, വി.കെ. ബാലന്‍, സുധ ചെത്തില്‍, ബിലിഷ രമേശ്, സുരേന്ദ്രന്‍ ആറോളി, നിതിന്‍ കെ എന്നിവര്‍ സംസാരിച്ചു. ഉള്ളിയേരി: ബിജെപി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനരാത്രസമരം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്‍ ഉ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍, വിവി രാജന്‍, അഡ്വ വി.പി. ശ്രീപദ്മനാഭന്‍, ടി.കെ. പത്മനാഭന്‍, രാജേഷ് കായണ്ണ എളമ്പിലാച്ചേരി പ്രകാശന്‍, ശോഭാരാജന്‍,വട്ടക്കണ്ടി മോഹനന്‍, കെ ഭാസ്‌കരന്‍, റിജി തയങ്ങോട്ട് എന്നിവര്‍ സംസാരിച്ചു. ബിജെപി പനങ്ങാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വട്ടോളിബസാറില്‍ നടന്ന ദിനരാത്രസമരം ഉത്തരമേഖലാപ്രസിഡണ്ട് വി.വി രാജന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എന്‍.പി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സദാനന്ദന്‍ വാകയാട്, ഷൈനി ജോഷി, ടി.എം സത്യന്‍, സി.എം കുമാരന്‍, പ്രവീണ്‍ പുതിയകാവ്, പ്രജീഷ് ടി.വി എന്നിവര്‍ സംസാരിച്ചു. ബാലുശ്ശേരിയില്‍ നടന്ന സമരം ബിജെപി ജില്ലാസെക്രട്ടറി അഡ്വ.കെ.വി സുധീര്‍ ഉദ്്്ഘാടനം ചെയ്തു. കെ.വി ബാലന്‍ അധ്യക്ഷതവഹിച്ചു. രാജേഷ്‌കായണ്ണ, കെ.കെ ഗോപിനാഥന്‍, എന്‍.ആര്‍ പ്രതാപന്‍, ശോഭാരാജന്‍, അഡ്വ. വി.പി ശ്രീപത്മനാഭന്‍, സി.പി പ്രമോദ്, കെ ഭാസ്‌ക്കരന്‍, വിജേഷ് തത്തമ്പത്ത്്, എന്നിവര്‍ സംസാരിച്ചു. നന്മണ്ടയില്‍ നടന്ന സമരം ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ദാമോദരന്‍ അധ്യക്ഷതവഹിച്ചു. കെ.പി പത്മനാഭന്‍, എം.ഇ ഗംഗാധരന്‍, ഗിരിജ എംവി, ബാബുരാജ്, കൃഷ്ണദാസ്‌കാക്കൂര്‍, അഡ്വ. മുഹമ്മദ് റിഷാല്‍,എന്‍.പി രാമദാസ്, ടി.പി ജയചന്ദ്രന്‍, ഷിജു, മോഹനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന 24 മണിക്കൂര്‍ ദിനരാത്ര സമരം പുതിയ ബസ് സ്റ്റാന്‍ന്റ് പരിസരത്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു.കടത്തനാട് ബാലകൃഷ്ണന്‍, അഡ്വ. എം. രാജേഷ് കുമാര്‍, മാസ്റ്റര്‍ , വിവി രാജന്‍, അഡ്വ. വി.പി. ശ്രീപദ്മനാഭാന്‍ അടിയേരി രവീന്ദ്രന്‍, എ.വി. ഗണേശന്‍, രഗിലേഷ് അഴിയൂര്‍, നിധിന്‍ അറക്കിലാട്, തുടങ്ങിയവര്‍ സംസാരിച്ചു. വടകര: അഴിയൂരില്‍ നടന്ന സത്യാഗ്രഹ സമരം ബി ജെ പി മേഖല സെക്രട്ടറി എം പി രാജന്‍ ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ വി.പി. അധ്യക്ഷത വഹിച്ചു. വി.വി. രാജന്‍, പി.എം. അശോകന്‍, എ.വി. ഗണേഷ്, രഗിലേഷ് അഴിയൂര്‍, സതീശന്‍ എന്‍ എസ് എന്നിവര്‍ സംസാരിച്ചു. പേരാമ്പ്രയില്‍ ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് എന്‍ ഹരിദാസ് സമരം ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ഉത്തരമേഖല പ്രസിഡണ്ട് വി.വി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെസുനോജന്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി എന്‍.പി രാമദാസ്, ജയപ്രകാശ് കായണ്ണ, കെ.എം സുധാകരന്‍ കെ.ഇ സേതുമാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.. കെ.എം ജയസുധ, സി.കെ ലീല ,ജിഷ സുധീഷ്,കെ.കെ.ശങ്കരന്‍ മാസ്റ്റര്‍ .എ .ബാലചന്ദ്രന്‍ ,കെ.വത്സരാജ്, പി.സി.സുരേന്ദ്രനാഥ്, വി. കെ ബാലന്‍ നായര്‍ ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.