മുണ്ടക്കയം: സമാനതകളില്ലാത്ത ദളിത് വേട്ടയാണ് പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ കേരളത്തില്‍ നടക്കുന്നതെന്ന് എസ്സി എസ്ടി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍. വര്‍ദ്ധിച്ചു വരുന്ന ദളിത് പീഢനങ്ങളില്‍ പ്രതിഷേധിച്ച് എസ്സി എസ്ടി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ. പി. ഹരി നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പുഞ്ചവയല്‍ അഞ്ഞൂറ്റിനാല് കോളനിയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്സി എസ്ടി മോര്‍ച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. കെ. ഷാജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രമേഷ് കാവിമറ്റം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. സുരേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍, കെ. ബി. മധു, എസ്. കെ. ഷാജിമോന്‍, റിജോ പത്തായിപ്പാറ, ഇ.കെ.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: