ആലക്കോട്: ആയിരക്കണക്കിന് അടി ഉയരത്തില്‍ ആകാശനീലിമയില്‍ നടന്ന പാരാഗ്ലൈഡിംഗ് ശ്രദ്ധേയമായി. ചെറുപുഴ കുണ്ടന്തടം സ്വദേശി സേവ്യറാണ് കഴിഞ്ഞ ദിവസം ആലക്കോട്, അരങ്ങം എന്നിവിടങ്ങളില്‍ പാരച്യൂട്ടില്‍ പറന്നുള്ള സാഹസിക പ്രകടനങ്ങള്‍ നടത്തിയത്. ആലക്കോട് മേഖലയില്‍ ആദ്യമായി നടന്ന പാരാഗ്ലൈഡിംഗ് വീക്ഷിക്കുന്നതിന് ഒട്ടേറെ ആള്‍ക്കാരാണ് എത്തിയത്. പ്രത്യേകമായി തയ്യാറാക്കിയ പാരാഗ്ലൈഡിംഗ് വാഹനത്തില്‍ അരങ്ങം ക്ഷേത്ര മൈതാനിയില്‍ നിന്നാണ് സേവ്യര്‍ പറന്നുയര്‍ന്നത്. ആലക്കോട് ടൗണിന് മുകളിലായി ഒരു മണിക്കൂറോളം ഇയാളുടെ സാഹസിക പ്രകടനങ്ങള്‍ നീണ്ടുനിന്നു. സേവ്യര്‍ ദീര്‍ഘകാലമായി പാരാഗ്ലൈഡിംഗ് സാഹസിക പ്രകടനങ്ങള്‍ നടത്തിവരുന്നുണ്ട്. ഓട്ടോമെക്കാനിക്കല് എഞ്ചിനയറായ ഇദ്ദേഹം വിദേശത്താണ് ജോലിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: