കണ്ണൂര്‍: ജില്ലയില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചെമ്പേരി, മട്ടന്നൂര്‍ പാലയോട്, കോട്ടൂര്‍വയല്‍, കുമ്മാനം എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പാലയോട് കെഎസ്ആര്‍ടിസി ബസ്സും, കാറും കൂട്ടിയിടിച്ച് മൂന്ന്പേര്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പേരി കരയത്തുംചാല്‍ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ചെമ്പേരി അമ്പഴത്തുംചാലിലെ വീട്ടുവേലിക്കുന്നേല്‍ സാജുവിന്റെ മകന് അഖില്‍ സാജു (22)വിനെ പരിയാരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകണ്ഠപുരം കോട്ടൂര്‍ വയലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ നെടിയങ്ങ സ്വദേശി പ്രജിത്ത് (31)നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്മാനത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ വായാന്തോട് സ്വദേശിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: