കഞ്ചാവ് ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Monday 20 February 2017 10:48 pm IST

മട്ടന്നൂര്‍: ജില്ലയില്‍ അടുത്തകാലത്തെ ഏറ്റവും വലിയ കഞ്ചാവ് ശേഖരവുമായി മട്ടന്നൂരില്‍ രണ്ട്‌പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റിയിലെ തുപ്ത്ത് ഹൗസില്‍ മുഹമ്മദ് റസ്‌വാനെ (20)യാണ് ഞായറാഴ്ച ദിവസം പുലര്‍ച്ചെ 10 കിലോ കഞ്ചാവ് സഹിതവും സഹായി കണ്ണൂര്‍ സ്വദേശി സഹദിനെ ഇന്നലെ പുലര്‍ച്ചെയുമാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ വെച്ചാണ് റസ്‌വാന്‍ മട്ടന്നൂര്‍ സിഐ ഷിജു ജോസഫ്, എസ്‌ഐ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നുള്ള യാത്രാമധ്യേ മട്ടന്നൂരില്‍ ഇറങ്ങിയ റസ്‌വാനെ സംശയം തോന്നി പോലീസ് പരിശോധിക്കുകയായിരുന്നു. ഞായറാഴ്ച വടകര നാര്‍ക്കോട്ടിക് കോടതിക്ക് കൈമാറിയ റസ്‌വാനെ റിമാന്റ് ചെയ്തു. സഹദിനെ ഇന്ന് നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. ചോദ്യംചെയ്യലിനായി പ്രതികളെ വിട്ടുകിട്ടാന്‍ മട്ടന്നൂര്‍ പോലീസ് വടകര നാര്‍ക്കോട്ടിക് കോടതിയില്‍ അപേക്ഷ നല്‍കി. പത്ത്‌ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. അന്യദേശതൊഴിലാളികള്‍ മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും പെരുകിയ സാഹചര്യത്തില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും ഈ മേഖലയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.