തൊടുപുഴ: സ്ത്രീ സുരക്ഷ ഒരുക്കുന്നതിലുള്‍പ്പെടെ സമസ്ത മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്. ഇന്നലെ തൊടുപുഴയില്‍ നടന്ന ദിനരാത്ര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച സംഭവം അലംഭാവത്തോടെയാണ് പിണറായി സര്‍ക്കാര്‍ കാണുന്നത്.
കൊലപാതക രാഷ്ട്രീയം കൈമുതലായുള്ള സിപിഎം സ്ത്രീകളെപോലും വെറുതെ വിടുന്നില്ല. ദിനംപ്രതി അരിക്ക് വിലകൂടുമ്പോഴും യാതൊരുവിധ ഇടപെടലുകളും നടത്താതെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ അരിപോലും വിതരണം ചെയ്യാതെ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ മേഖലയിലും പരാജയമായ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജന.സെക്രട്ടറി കെ എസ് അജി, സെക്രട്ടറി പി ആര് വിനോദ്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: