കളമശേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജീവന് രക്ഷാമരുന്നുകള്‍ക്ക് ക്ഷാമം. മൂന്നര മാസമായി നേരിടുന്ന ക്ഷാമം ഇതുവരെ അറിഞ്ഞില്ലെന്ന് പ്രിന്‍സിപ്പല്‍. ഫാര്‍മസിയുടെ ചുമതലയുള്ള ഡോക്ടര്‍ ജോലി സമയം ചെലവിടുന്നത് ഫേസ് ബുക്ക് പേജിലാണെന്നും പരാതിയുണ്ട്.
പ്രമേഹം, രക്ത സമ്മര്‍ദ്ദം, ശ്വാസംമുട്ടല്‍, ശരീരവേദന തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ഇല്ലാത്തത് നിര്‍ധന രോഗികളെയാണ് വലയ്ക്കുകയാണ്.
ഉടന്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്കാന് നിര്‍ദേശം നല്‍കുമെന്ന് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും നെഞ്ചരിച്ചിലിനും ശ്വാസം മുട്ടലിനുമുള്ള മരുന്നുകള്‍ ഫാര്‍മസിയില്‍ ഇല്ല. ജലദോഷത്തിനുള്ള മരുന്നുകള്‍പോലുമില്ല. പരാതി പറയാനായി ടോള്‍ഫ്രീ നമ്പറായ 18001 202202 ല്‍ വിളിച്ചാല്‍ മറുപടി ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: