കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കണം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Monday 20 February 2017 11:16 pm IST

ആലുവ: അദ്വൈതാശ്രമം കോമ്പൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുകയും ആശ്രമം സെക്രട്ടറിയെ അവഹേളിക്കുകയും ചെയ്ത നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. കൗണ്‍സിലറുടെ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അൈദ്വതാശ്രമത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൈദ്വതാശ്രമത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാതെയാണ് കൗണ്‍സിലര്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. ആരുടെയും മൗലീകമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സ്ഥലമാണ് അദ്വൈതാശ്രമം. ഇങ്ങനെയൊരിടത്താണ് കൗണ്‍സിലര്‍ മാലിന്യം കോരിയിട്ട് വെല്ലുവിളിച്ചതെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി.ഡി. ശ്യാംദാസ് അദ്ധ്യക്ഷനായി. നന്ദകുമാര്‍, പി.എസ്. ബാബുറാം, എം.വി. മനോഹരന്‍, കെ.എസ്. സ്വാമിനാഥന്‍, കെ.കെ. മോഹനന്‍, ആര്‍.കെ. ശിവന്‍, എ.എന്‍. രാമചന്ദ്രന്‍, പി.ആര്‍. നിര്‍മ്മല്‍കുമാര്‍, വി. സന്തോഷ് ബാബു, ടി.എസ്. അരുണ്‍, പി.സി. ബിബിന്‍, ലതാ ഗോപാലകൃഷ്ണന്‍, മൊബിന്‍ മോഹന്‍, സനോജ് തേവയ്ക്കല്‍, വി.ഡി. രാജന്‍, എം.എന്‍. സത്യദേവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.