ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് കത്തിനശിച്ചു

Monday 20 February 2017 11:19 pm IST

കൊച്ചി: ഇരുചക്രവാഹനങ്ങള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ ഒരു ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. പരുക്കേറ്റ കുമ്പളങ്ങി സ്വദേശി തട്ടാലിത്തി വീട് സിമിത്ത് ജോര്‍ജിനെ (30) പ്രഥമ ശ്രുശൂഷനല്‍കി വിട്ടയച്ചു. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. ഇന്നലെ രാവിലെ 9.30 ഓടെ കുണ്ടന്നൂര്‍ തേവര പാലത്തിലായിരുന്നു അപകടം. തേവര ഭാഗത്തു നിന്ന് വന്നിരുന്ന വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിമുട്ടിയത്. ഇടിച്ച വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാദത്തില്‍ നിലത്ത് കുടി ഉരഞ്ഞ ബൈക്കില്‍ ടാങ്കില്‍ നിന്ന് തീ പടരുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.