110 കോടി തിളക്കത്തില്‍ കോഹ്‌ലി

Saturday 17 June 2017 8:23 am IST

മുംബൈ: ലോകത്തിലെ പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ പ്യൂമയുടെ ബ്രാന്റ് അബാസഡര്‍ ആയി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ഇന്ത്യന്‍ കായിക താരത്തിന് 110 കോടി രൂപ കരാര്‍ ലഭിക്കുന്നത്. അത്‌ലറ്റ് ഉസൈന്‍ബോള്‍ട്ട്, അസ്ഫ പവ്വല്‍ ഫുട്‌ബോള്‍ താരങ്ങളായ തിയറി ഹെന്റി, ഒലിവര്‍ ഗിറൗഡ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ക്ക് ഒപ്പമാണ് കോഹ്‌ലി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി 100 കോടി ക്ലബില്‍ ഉണ്ടെങ്കിലും ഒറ്റയടിക്ക് 110 കോടി എന്ന കരാര്‍ തുകയില്‍ എത്തിയിട്ടില്ല. എട്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പ് വച്ചത്. 28 കാരനായ കോഹ്‌ലിക്ക് കരിയറിന്റെ അവസാനം വരെ ഈ കരാര്‍ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.