ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ കെറി സെക്ടറിലാണ് ഏറ്റുമുണ്ടലുണ്ടായത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നു സുരക്ഷ സേന വളയുകയായിരുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിച്ചതോടെ രണ്ടു ഭീകരര്‍ ഓടി രക്ഷപ്പെട്ടു.
ഭീകരര്‍ക്കെതിരെയുള്ള ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ47 തോക്ക് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: