തിരുവനന്തപുരം: സിപിഎം തെറ്റ് തിരുത്തണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. വിമര്‍ശിക്കുന്നവരെ വില്ലന്മാരായി കാണുന്നത് ശരിയല്ല. ഇടതുശാക്തീകരണമാണ് സിപിഐയുടെ ലക്ഷ്യമെന്നും സുധാകര്‍റെഡ്ഡി പറഞ്ഞു.
ജനാധിപത്യ സമൂഹത്തിന് അപമാനമായി മാറിയ നടപടിയാണ് നിലമ്ബൂര്‍ കാട്ടില്‍ നടന്ന മാവോയിസ്റ്റ് വേട്ട. സര്‍ക്കാര്‍ അറിഞ്ഞുള്ള നടപടിയാണെങ്കില്‍ ഇക്കാര്യത്തില്‍ തെറ്റു പറ്റിയെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.
മന്ത്രിമാരുടെയും മറ്റും പ്രസ്താവനകള്‍ നടത്തുന്നത് ആലോചിച്ച് വേണം. രഹസ്യകത്തുകള്‍ സിപിഐ നയമല്ലെന്നും പരസ്യവിമര്‍ശനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടുന്നതില്‍ ഇരുപാര്‍ട്ടികളും എത്രയും വേഗം സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: