കുണ്ടറ: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ നടുവിലക്കരയില്‍ സിപിഐയില്‍ നിന്ന് അന്‍പതോളം പേര് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തൃക്കോവില്‍വട്ടം കല്ലുവെട്ടാം കുഴിയില്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് സമിതി പ്രസിഡന്റ് മണിക്കുട്ടന്പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുണ്ടറ മണ്ഡലം പ്രസിഡന്റ് നെടുമ്പന പി.ശിവന് സിപിഐ വിട്ട് ബിജെപിയില്‍ എത്തിയവരെ ഹാരമിട്ട് സ്വീകരിച്ചു.
സമകാലീന രാഷ്ട്രീയത്തില്‍ ഇടതിന്റെ പ്രസക്തി നഷ്ടപ്പെട്ടതിന്റെ തെളിവാണ് ഇടത് രാഷ്ട്രീയത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദേശീയതാല്പര്യത്തിന്റെ നിറകുടമായ ബിജെപിയിലേക്ക് എത്തുന്നതെന്ന് നെടുമ്പന ശിവന് പറഞ്ഞു. മണ്ഡലം ജനറല്‍സെക്രട്ടറി സി.ബി.പ്രദീഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.ജോണ്‍, ജനറല്‍സെക്രട്ടറി കിഴവൂര്‍ റഹീം, ബിജെപി മണ്ഡലം കമ്മറ്റിഅംഗം വിനോദ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് നെടുമ്പന, രഞ്ജിത്ത്, പ്രണവ്, ശ്രീപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: