പ്രിന്‍സിപ്പാളിനെ മാനേജ്‌മെന്റ് പുറത്താക്കി

Tuesday 21 February 2017 1:38 pm IST

കൊട്ടാരക്കര: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ മാനേജ്‌മെന്റ് പുറത്താക്കി. പ്രിന്‍സിപ്പല്‍ ഫാദര്‍ ജോ പാലവിളയെയാണ് പുറത്താക്കിയത്. ഒപ്പം വൈസ്പ്രിന്‍സിപ്പല്‍ ഫാദര്‍ ബേബിജോസിനെയും മാറ്റി നിര്‍ത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മാനേജ്‌മെന്റും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം മാനേജ്‌മെന്റ് അറിയിച്ചത്. പ്രിന്‍സിപ്പാളിനെ പറ്റി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഏഴാംക്ലാസ് വിദ്യാര്‍ത്ഥി കലയപുരം മലയില്‍ ബഥേല്‍വില്ലയില്‍ ഏബലി(12)നെ പ്രിന്‍സിപ്പാലിന്റെ മര്‍ദ്ദനമേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിസംഘടനകള്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രിന്‍സിപ്പാലിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ പിരിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്‌തെഹ്കിലും പുറത്താക്കണമൊവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരം ആരംഭിക്കാനിരിക്കെയാണ് മാനേജ്‌മെന്റ് ഇന്നലെ ചര്‍ച്ച നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.