ബെംഗളൂരു: അനധികൃത സ്വത്തുകേസില്‍ നാലു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികല പത്തു കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ജയില്‍ സൂപ്രണ്ട്.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍. ശശികല, ഇളവരശി, സുധാകരന് എന്നിവര്‍ക്ക് മറ്റുള്ളവര്‍ക്ക് നല്കുന്നതിപ്പുറം ഒരു സൗകര്യവും കൂടുതല്‍ നല്‍കുന്നില്ല.
സുരക്ഷാ കാരണങ്ങളാലാണ ശശികലയെയും ഇളവരശിയെയും വനിതാ ബ്ളോക്കില്‍ ഒരേ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സൂപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു.
അതിനിടെ ശശികലയൈ ചെന്നെ ജയിലിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നീക്കം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: