ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭ ജില്ലാ കണ്വന്ഷന് 26ന് രാവിലെ 10ന് നരസിംഹപുരം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍പേഴ്സണ്‍ സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. ആക്ടിങ് ചെയര്മാന് ഇ.പി. കുമാര്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. കൊച്ചുകുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, അഡ്വ. കെ.കെ. നാരായണന്, ജി. അശോകന്, രതീഷ് പട്ടണക്കാട്, കെ.ടി. സുരേന്ദ്രന്, സാജന് കാക്കത്തുരുത്ത് എന്നിവര്‍ സംസാരിക്കും. ഇ.പി. കുമാര്‍ദാസ്, കെ.ടി. സുരേന്ദ്രന്, അഡ്വ. കെ.കെ. കൊച്ചുകുഞ്ഞ് എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: