രണ്ട് പേര്‍ കഞ്ചാവുമായി പിടിയില്‍

Tuesday 21 February 2017 9:19 pm IST

ഇടുക്കി: കുമളി, കമ്പംമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ നടന്ന എക്‌സൈസ് പരിശോധനയില്‍ രണ്ട് കേസുകളിലായി രണ്ട് പേ പര്‍ കഞ്ചാവുമായി പിടിയില്‍. ആദ്യ കേസില്‍ പെരുമ്പാവൂര്‍ തൊടാപ്പറമ്പ് സ്വദേശി പ്രവീണ്‍ ആണ് കമ്പമെട്ടില്‍ എക്‌സൈസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്‌നാട് കമ്പത്ത് നിന്നും സ്വന്തം ഉപയോഗത്തിനായാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു, ഉദ്യോഗസ്ഥരായ ജോണ്‍സണ്‍, രാജ്കുമാര്‍, അനീഷ്, റെജി ജോര്‍ജ്ജ്, അജീഷ് അലിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ കട്ടപ്പന എക്‌സൈസിന് റേഞ്ചാഫീസിലേയ്ക്ക് കൈമാറി. രണ്ടാമത്തെ കേസില്‍തേനി ഉത്തമപാളയം സ്വദേശി മാരിയപ്പന്‍ കെ(58) ആണ് 110 ഗ്രാം കഞ്ചാവുമായി കുമളിയില്‍ പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പത് മണിയയോടെയാണ് കഞ്ചാവ് പിടികൂടുന്നത്. പീരുമേട് സിഐ വി എ സലിയുടെ നേത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.