തൊഴില്‍ വകുപ്പ് നിഷ്‌ക്രിയം: ബിഎംഎസ്

Tuesday 21 February 2017 9:22 pm IST

ആലപ്പുഴ: സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് നിഷ്‌ക്രിയമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. വാഹന തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ ബന്ധ സമിതികളിലെല്ലാം സിഐടിയുക്കാരെ കുത്തിനിറച്ച് അര്‍ത്ഥശൂന്യമാക്കിയിരിക്കുകയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തൊഴില്‍ വകുപ്പിനെ അടിമുടി രാഷ്ട്രീയവത്കരികരിച്ചിരിക്കുകയാണ്. മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെ ഒരു ക്ഷേമനിധിയും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നുള്ള ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ മൂവായിരം രൂപയാക്കുക, ടാക്‌സി രംഗത്തേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ കടന്നുവരവ് തടയുക, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് പെട്രോളും ഡീസലും സബ്‌സിഡി നിരക്കില്‍ നല്‍കുക, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി മോട്ടോര്‍ തൊഴിലാളികള്‍ കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിചിറ, ബിഎംഎസ് ജില്ലാ ഭാരവാഹികളായ കെ. കൃഷ്ണന്‍കുട്ടി, കെ. സദാശിവന്‍പിള്ള, പി.ബി. പുരുഷോത്തമന്‍, സി.ഗോപകുമാര്‍, ബി. സുഭാഷ് എന്നിവര്‍ സംസാരിച്ചു മാര്‍ച്ചിനും ധര്‍ണയ്ക്കും ജി. ഗോപകുമാര്‍, സി. ഷാജി, അഭിലാഷ് ബേര്‍ലി, രാജീവ്, മനോജ് കാവാലം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.