രാമപുരം: ജനകീയ സമരം നടന്നുവരുന്ന കോട്ടമലയില്‍ രാമപുരം ജേസീസ് അംഗങ്ങള്‍ കുടുംബാംങ്ങളോടൊപ്പം സന്ദര്‍ശനം നടത്തി. രാമപുരം ടൗണില്‍ നിന്നും നിരവധി വാഹനങ്ങളില്‍ റാലിയായിട്ടാണ് ഇവര്‍ കോട്ടമല സന്ദര്‍ശിച്ചത്. ജീവിക്കാന്‍ വേണ്ടി സമരം നടത്തുന്ന കോട്ടമല നിവാസികള്‍ക്ക് ജേസീസിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ജേസീസ് അംഗങ്ങളെ സമരസമിതി നേതാവ് ഫാ. തോമസ് ആയിലുക്കുന്നേലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജേസീസ് രാമപുരം യൂണിറ്റ് പ്രസിഡന്റ് ജോബിന് മേലേവീട്ടില്‍, സെക്രട്ടറി ബിജു മാണിമംഗലം, ട്രഷറര്‍ നോബിള്‍ തളിപ്പറമ്പില്‍, പ്രോഗ്രാം ഡയറക്ടര്‍ സഞ്ചു നെടുംകുന്നേല്‍, ജെയ്സണ്‍ മേച്ചേരില്‍, ചെയ്സ്റ്റോ കവിയില്‍, ജെയിംസ് കണിയാരകം, ബോസ്കോ തേവര്‍പറമ്പില്‍, മാനുവല്‍ വടക്കേടം, ഡോ. മനോജ് വാണിയപ്പുര, സിബി കുന്നേല്‍, വിജയന് വീനസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: