മാവേലിക്കര സഹ. ബാങ്കില്‍ വ്യാജ വൗച്ചറുകള്‍ കണ്ടെത്തി

Tuesday 21 February 2017 9:24 pm IST

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കില്‍ മാനേജരുടെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തത് സംബദ്ധിച്ച് ചില രേഖകള്‍ കിട്ടിയതായി സുചന. ഇന്നലെ ബാങ്കില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെത്തിയത്. തന്റെ കളളഒപ്പിട്ട് പണം തട്ടിയതായി മുന്‍ മാനേജര്‍ ജേൃാതിമധു ബാങ്ക് ഡിസിപ്ലിനറി കമ്മറ്റിക്കും പോലീസിനും നല്‍കിയ പരാതിയില്‍ ബാങ്കിലെ രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്റെ വ്യാജ ഒപ്പിട്ട് ഒരുകോടി രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തിയെന്ന് ജ്യോതിമധു അവകാശപ്പെട്ടു. കേന്ദ്ര ഓഫീസില്‍ നിന്നും തഴക്കര ബ്രാഞ്ചിലേക്ക് പണം നല്‍കിയതിലാണ് തഴക്കര മുന്‍ മാനേജര്‍ ജ്യോതി മധുവിന്റെ വ്യാജ ഒപ്പിട്ടതും ഒപ്പിടാത്തതുമായ വൗച്ചറുകള്‍ കണ്ടെത്തിയത്. ഈ വൗച്ചറുകളിലൂടെ 36 ലക്ഷം, 15ലക്ഷം, 10ലക്ഷം തുടങ്ങിയ വലിയ തുകകളും കൈമാറിയതായി കണ്ടെത്തി. പരിശോധനയ്ക്കിടെ ഒപ്പിനെ സംബന്ധിച്ച് ജ്യോതിമധുവും സെക്രട്ടറിയും തമ്മില്‍ ചെറിയ വാക്കേറ്റം ഉണ്ടായി. ഇതിനിടയില്‍ തഴക്കര ബ്രാഞ്ചിലെ ചില വനിതാ നിക്ഷേപകരെ ജ്യോതി മധു വിളിച്ചു വരുത്തി വ്യാജ രേഖകള്‍ ബോധ്യപ്പെടുത്തി. ബാങ്ക് സമയം കഴിഞ്ഞും പരിശോധന തുടര്‍ന്നു. ഇതോടെ മാവേലിക്കര സിഐ: പി. ശ്രീകുമാര്‍ സ്ഥലത്തെത്തി. സിഐയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ വീണ്ടും രേഖകള്‍ പരിശോധിക്കാന്‍ നല്‍കാന്‍ അനുവാദം നല്‍കാമെന്ന് സെക്രട്ടറി എഴുതി നല്‍കി. തുടര്‍ന്നാണ് ജ്യോതി മധു ബാങ്കില്‍ നിന്നും ഇറങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.