തമ്പലക്കാട്: ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 24ന് നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരിപ്പാടും മേല്‍ശാന്തി കല്ലാരവേലില്‍ പരമേശ്വര ശര്‍മ്മയും കാര്‍മ്മികത്വം വഹിക്കും. ദേവസ്വം ആരംഭിക്കുന്ന ശ്രീമഹാദേവ സാധുജന നിധി, ഭവനകാണിയ്ക്ക പദ്ധതികളുടെ ഉദ്ഘാടനവും ശിവരാത്രി ദിവസം നടത്തും.
വെള്ളിയാഴ്ച രാവിലെ 8.30ന് തിരുനടയില്‍ പറ, 9ന് നവകം, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 5.30ന് തിരുനടയില്‍ പറ, 6.45ന് പൂമൂടല്‍, 7.30ന് ഭജനാമൃതം-ശ്രീഭദ്രാ ഭജന്‍സ്, പനമറ്റം, 9.30ന് നൃത്തനൃത്യങ്ങള്‍, രാത്രി 11.30ന് ശിവരാത്രി പൂജ, വലിയ കാണിക്ക, ശിവരാത്രി ഊട്ട് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: