ആലപ്പുഴ: കേന്ദ്രം നല്കിയ അരി തരൂ മുദ്രാവാക്യമുയര്‍ത്തി ബിജെപി ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പട്ടിണി സമരം ഇന്നലെ രാവിലെ സമാപിച്ചു. തിങ്കളാഴ്ച രാവിലെ 10നാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ സമരകേന്ദ്രങ്ങളിലും അണിചേര്‍ന്നത്. ജനങ്ങളുടെ ജീവിത പ്രശ്നം ഉയര്‍ത്തി നടത്തിയ സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. രാഷ്ട്രീയത്തിന് അതീതമായി പാവപ്പെട്ട ജനങ്ങള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: