ശതാബ്ദിയാഘോഷം 23ന്

Tuesday 21 February 2017 9:26 pm IST

പാലാ: വേഴാങ്ങാനം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം വ്യാഴാഴ്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമ്മേളനത്തിന് കെ.എം. മാണി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സാംസ്‌കാരിക സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. ഗുരുവന്ദനം ജോയി എബ്രഹാം എംപിയും ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പ് ജോസഫും നിര്‍വ്വഹിക്കും. രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പ്രതിഭകലെ ആദരിക്കലും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. നാരായണന്‍ നായര്‍ സമ്മാനദാനവും നടത്തും. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, പ്രധാനാദ്ധ്യാപിക വി.എം. അന്നമ്മ എന്നിവര്‍ പ്രസംഗിക്കും. കയ്യൂര്‍ കുളപ്പുറത്ത് കുടുംബം 1916ല്‍ തുടങ്ങിയ വിദ്യാലയം പിന്നീട് രൂപതയ്ക്ക് കൈമാറിയതാണെന്ന് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി പറഞ്ഞു. പത്രസമ്മേളനത്തില്‍ അരുണ്‍ അലക്‌സ് തോമസ്, ജോര്‍ജ് ജോസഫ് കൂട്ടുങ്കല്‍, ബേബി മൈക്കിള്‍ പാണംപാറ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.