കാഞ്ഞിരപ്പള്ളി: ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് റേഷന്‍ വ്യാപാരിയ്ക്കും സെയില്‍സ്മാനും മാന്യമായ വേതനം നല്‍കണമെന്നും സര്‍ക്കാര്‍ ചിലവില്‍ റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റിയന് കുളത്തുങ്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന സെക്രട്ടറി കെ. കെ. ശിശുപാലന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: