കോട്ടയം: ജില്ലയിലെ ക്യാമ്പസുകളില്‍ ഇന്ന് എബിവിപി കരിദിനമായി ആചരിക്കുമെന്ന് കോട്ടയം ജില്ലാ സമിതി അറിയിച്ചു. എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പരീക്ഷാഫീസ് അടയ്ക്കന് ചെന്ന എബിവിപി വിഭാഗ് ജോയിന്റ് കണ്‍വീനര്‍ വി.എസ്. വിഷ്ണുവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ നഗര്കേന്ദ്രങ്ങളില് പ്രതിഷേധ പരിപാടികള്‍ നടത്തി.
കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് യൂണിവേഴ്സിറ്റി കാമ്പസിലെ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം അദ്ധ്യാപകനുനേരേയും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെ സമീപത്ത് അക്രമം ഉണ്ടായി. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ള സംഘടനാ സ്വാതന്ത്രമാണ് ക്യാമ്പസുകളില്‍ നിഷേധിക്കുന്നത്. എസ്എഫ്ഐയുടെ ആക്രമങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കോട്ടയം ജില്ലയില്‍ എസ്എഫ്ഐ നടത്തുന്ന ആക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
ജില്ലയുടെ വിവിധ നഗര്കേന്ദ്രങ്ങളില് പ്രതിഷേധ പ്രകടനം നടത്തി. ചങ്ങനാശ്ശേരി നഗറില്‍ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ ജോയിന്റ് കണ്‍വീനര്‍ എസ്.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. പാലായില്‍ നടന്ന പ്രകടനം നഗര്പ്രസിഡന്റ് അഖില്‍ ഉദ്ഘാടനം ചെയ്തു, നഗര്‍ സെക്രട്ടറി കെ.എസ് വീനിത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: