പത്തനാട്: കങ്ങഴ മഹാദേവക്ഷത്രത്തിലെ ഉത്സവത്തിന് ഇന്നലെ കൊടിയേറി. വൈകിട്ട് 7.45ന് നടന്ന കൊടിയേറ്റ കര്‍മ്മങ്ങള്‍ക്ക് പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ ഭട്ടതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
28ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ പുരാണ പാരായണം, 11ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ഏഴ് മുതല്‍ സേവ, പറവഴിപാട്. 24ന് മഹാശിവരാത്രി നാളില്‍ കാവടിയാട്ടം. വൈകിട്ട് അഞ്ചരയ്ക്ക് പ്രദോക്ഷ ശ്രീബലി, രാത്രി 10ന് കഥകളി, 12 മുതല്‍ ശിവരാത്രി പൂജ. 25ന് വൈകിട്ട് 5ന് കാഴ്ച്ചശ്രീബലി. രാത്രി 10ന് നൃത്തശില്പം.
26ന് 11.30ന് സംഗീതാര്‍ച്ചന, വൈകിട്ട് 5ന് കാഴ്ച്ചശ്രീബലി, രാത്രി ഒന്‍പതര മുതല്‍ സംഗീതകച്ചേരി, 11 മുതല്‍ ഈശ്വര നാമാഘോഷം. 27ന് 11.30ന് സംഗീതസദസ്സ്, 1ന് മഹാപ്രസാദമൂട്ട്, തുടര്‍ന്ന് ഭക്തിഗാനാമൃതം, വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച്ചശ്രീബലി, രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 28ന് വൈകിട്ട് ഏഴരയ്ക്ക് കൊടിയിറക്ക്, എട്ടിന് ആറാട്ട് പുറപ്പാട്, ഒന്‍പത് മുതല്‍ ഭക്തിഗാനമേള, ഒന്‍പതരയ്ക്ക് ആറാട്ട് എഴിന്നള്ളിപ്പിന് സ്വീകരണം, 12ന് ആറാട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: