പൂനെ:കളിക്കളത്തില്‍ ഏതു തരത്തിലുളള വെല്ലുവിളികളും നേരിടാന്‍ കരുത്തുളള ടീമാണ് വിരാട് കോഹ്ലിയും സംഘവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ.
പത്തുമാസമായി അവര്‍ക്കൊപ്പം ജോലിചെയ്തുവരുകയാണ്.കാര്യങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്താന്‍ അവര്‍ പ്രാപ്തരായിക്കഴിഞ്ഞെന്ന് കുംബ്ലെ. പറഞ്ഞു. ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒന്നാം ടെസ്റ്റ് നാളെ ഇവിടെ ആരംഭിക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 250 വിക്കറ്റ് നേടിയ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ കുംബ്ലെ പുകഴ്ത്തി.ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് അശ്വിന് 250-ാം വിക്കറ്റ് നേടി ചരിത്രം കുറിച്ചത്.അശ്വിന്റെ 45-ാം ടെസ്റ്റായിരുന്നു അത്.
അശ്വിനെ പോലെയുളള കളിക്കാര്‍ ടീമിലുളളത് ഗുണമാണ്.ഇവരോടൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.
ടീമിലെ ചിലര്‍ 40 -45 ടെസ്റ്റുകള്‍ കളിച്ചവരാണ്.അതേസമയം ക്യാപ്റ്റന്‍ കോഹ്ലി അന്‍പതിലേറെ ടെസ്റ്റ് കളിച്ചു പരിചയമുളള താരമാണ്.
ടീമില്‍ 16 പേരുണ്ട്.പരുക്കുപോലുളള സംഭവങ്ങള്‍ ഉണ്ടായാല്‍ അതു തരണം ചെയ്യുന്നതിനു വേണ്ടിയാണ്,നാട്ടില്‍ നടക്കുന്ന പരമ്പരയായിട്ടുകൂടി 16 കളിക്കാരെ ടീമിലുള്‍പ്പെടുത്തിയത്.
19 ടെസ്റ്റുകളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ പരമ്പരയില്‍ മികവുകാട്ടുമെന്നാണ് പ്രതീക്ഷ.നിലവിലെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഓസ്ല്രേിയ രണ്ടാം സ്ഥാനത്തുമാണ്.
പരമ്പരയില്‍ നാലുടെസ്റ്റുകളാണുളളത്.രണ്ടാം ടെസ്റ്റ് മാര്‍ച്ച് നാലു മുതല്‍ എട്ടുവരെ ബെംഗ്ളുരുവിലും മൂന്നാം ടെസ്റ്റ് മാര്‍ ച്ച് 16 മുതല്‍ 20 വരെ റാഞ്ചിയിലും നടക്കും.നാലാം ടെസ്റ്റ് ധര്‍മശാലയിലാണ് .മാര്‍ച്ച് 25 മുതല്‍ 29 വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: