സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയും സ്ത്രീ സുരക്ഷയും ഇല്ലാതായി: കെ.ശ്രീകാന്ത്

Saturday 17 June 2017 6:28 am IST

കാസര്‍കോട്: പിണറായി വിജയന്‍ കേരളം ഭരിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷയും സ്ത്രീ സുരക്ഷയും ഇല്ലാതായെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. റേഷന്‍ വിതരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി കുമ്പഡാജെ പഞ്ചായത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഭദ്രത നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിക്കൊണ്ട് റേഷന്‍ വിതരണം കേരളം തടസ്സപ്പെടുത്തുന്നു. കേന്ദ്രം തന്ന അരി വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി വെക്കുന്നു. അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്രമാതീതമായി വില വര്‍ധിക്കുമ്പോളും വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വികരിക്കുന്നില്ലെന്ന് ശ്രീകാന്ത് ആരോപിച്ചു. പ്രശസ്ത സിനിമ നടിമാര്‍ക്ക് പോലും സുരക്ഷാ ഇല്ലാതായിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും പീഡനങ്ങള്‍ ക്രൂരമായി ഏറ്റുവാങ്ങേണ്ടി വരുന്നു. തെരുവുകളില്‍ ഗുണ്ടാ വിളയാട്ടം കൊണ്ട് ജനങ്ങള്‍ ഭീതിയിലാണ്, വീടുകളില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ല. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നതായി ബിജെപി കുറ്റപ്പെടുത്തി. കൊലപാതകികളും ഗുണ്ടകളും സ്ത്രീപീഡകരും നിര്‍ഭയമായി കേരളത്തില്‍ വിലസുകയാണ്. ഒരു ഭാഗത്തു വിലസുമ്പോള്‍ മറുഭാഗത്തു ശിക്ഷിക്കപ്പെട്ട തടവുകാരെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് മോചിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു. എല്ലാ മേഖലയിലും ഇടത് സര്‍ക്കാര്‍ പരാജയമാണെന്ന് ശ്രീകാന്ത് പറഞ്ഞു. രാജേഷ് ഷെട്ടി അധ്യക്ഷതത വഹിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ചന്ദ്രശേഖര.ബി, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, മണ്ഡലം ജനരല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, രവീന്ദ്രറൈ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രം കേരളത്തിന് നല്‍കിയ അരി നിഷേധത്തിനെതിരെ ധര്‍ണ്ണാ സമരം നടത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് അന്നം നിഷേധിക്കുകയാണ്. കേന്ദ്രം കേരളത്തിന് നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ എത്തിയിട്ടും അവിടെ നിന്നെടുത്ത് റേഷന്‍കടകളിലേക്ക് വിതരണം ചെയ്യാതെ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്ന നയമാണ് ഇടതുവലതുപക്ഷ മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പറഞ്ഞു. ബിജെപി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡണ്ട് എന്‍.അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സമാപന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജില്ലാസെക്രട്ടറി എം.ബല്‍രാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ജില്ലാ കമ്മിറ്റിയംഗം വിജയാമുകുന്ദ്, മണ്ഡലം സെക്രട്ടറി സി.കെ.വല്‍സലന്‍, മണ്ഡലം കമ്മറ്റി അംഗങ്ങളായ എച്ച്.ആര്‍.ശ്രീധരന്‍, പി.സി.മുകുന്ദന്‍, പൂര്‍ണ്ണിമ, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി എന്നിവര്‍ സംസാരിച്ചു. മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ കല്ല്യാണ്‍റോഡ് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. വെസ്റ്റ് എളേരി: വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നര്‍ക്കിലക്കാട് നടന്ന പരിപാടി ബിജെപി ജില്ല സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം ടി.സി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം ജന.സെക്രട്ടറി പി.യു. വിജയകുമാര്‍, എം.എന്‍. ഗോപി, ബാബു ചിറ്റാരിക്കാല്‍, മോഹനന്‍ പലേരി, എന്നിവര്‍ സംസാരിച്ചു. സമാപനം ജില്ല ജന സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ന്യുനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് എ.വി.മാത്യു, എസ് സി എസ്ടി കണ്ണൂര്‍ ജില്ല പ്രസിഡന്റ് സുകുമാരന്‍, പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് മോഹനന്‍, ഹരികുമാര്‍ കടുമേനി, ടി.വി.സുരേഷ്, എന്നിവര്‍ സംബന്ധിച്ചു. സജികുമാര്‍ സ്വാഗതവും സുരേഷ് ബാബു നാട്ടക്കല്‍ നന്ദിയും പറഞ്ഞു. ഉദുമ: ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചില്‍ നടന്ന പരിപാടി ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്് ഉദ്ഘാടനം ചെയ്തു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് എം.സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, യുവമോര്‍ച്ച വൈസ് പ്രസിഡന്റ് രാധിക നാരായണന്‍, സുരേഷ് ബാബു, വിശ്വനാഥന്‍, സജിത്ത് എന്നിവര്‍ സംസാരിച്ചു. ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി അച്ചുതന്‍ സ്വാഗതവും യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം.കൂട്ടക്കനി നന്ദിയും പറഞ്ഞു. തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍ നടന്ന പരിപാടി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം ടി.കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ മണ്ഡലം ജന.സെക്രട്ടറി വെങ്കാട്ട് കുഞ്ഞിരാമന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ശശിധരന്‍, എന്നിവര്‍ സംസാരിച്ചു. സമാപനയോഗത്തില്‍ ജില്ല കമ്മറ്റി അംഗം മനോഹരന്‍ കൂവാരത്ത് സംസാരിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇ.രാമചന്ദ്രന്‍ സ്വാഗതവും മനോഹരന്‍ കുറ്റിച്ചി നന്ദിയും പറഞ്ഞു. കള്ളാര്‍: കള്ളാറില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന സെക്രട്ടറി എ.വേലായുധന്‍, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി കെ.ഭാസ്‌കരന്‍ കാവുങ്കാല്‍, ന്യുനപക്ഷമോര്‍ച്ച ജില്ല പ്രസിഡന്റ് എ.വി.മാത്യു, ജില്ല കമ്മറ്റി അംഗങ്ങളായ എ.കെ.മാധവന്‍, കെ.കെ.വേണുഗോപാല്‍, സൂര്യനാരായണഭട്ട് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറി മനുലാല്‍ മേലത്ത് സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് ജന.സെക്രട്ടറി കെ.രാജഗോപാല്‍ സ്വാഗതവും സെക്രട്ടറി ഭരതന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.