അതിദുര്‍ബലന്‍ ഈ പ്രധാനമന്ത്രി: അദ്വാനി

Friday 25 May 2012 10:47 pm IST

മുംബൈ: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഡോ. മന്‍മോഹന്‍സിംഗിനെപ്പോലെ അതിദുര്‍ബലനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന്‌ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞതും കഴിവ്‌ കെട്ടതുമായ ഭരണമാണ്‌ യുപിഎ സര്‍ക്കാരിന്റേതെന്നും അദ്വാനി കുറ്റപ്പെടുത്തി. മുംബൈയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം നിയന്ത്രിക്കാന്‍ എന്ത്‌ നടപടിയാണ്‌ സര്‍ക്കാര്‍ സീകരിച്ചിട്ടുള്ളതെന്നും അദ്വാനി ചോദിച്ചു. യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പൊറുതി മുട്ടിയ ജനം എന്‍ഡിഎയിലാണ്‌ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്‌. കഷ്ടതയിലാണ്ട ജനങ്ങളുടെ പ്രതീക്ഷ സഫലമാക്കേണ്ട ഉത്തരവാദിത്തം ബിജെപിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുടെ ആശങ്കയകറ്റാന്‍ അവര്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെല്ലണമെന്നും അദ്വാനി അഭ്യര്‍ത്ഥിച്ചു.
പത്ത്‌ എംപിമാരുടെ പിന്‍തുണയോടെ ലഭിക്കുന്ന പധാനമന്ത്രിപദം പോലും ഇന്നത്തെപ്പോലെ വിലയില്ലാതാകില്ലെന്ന്‌ ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദും വിമര്‍ശിച്ചു. പെട്രോള്‍ വില കൂട്ടിയ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ കാളവണ്ടിയും കുതിരവണ്ടിയും നിരത്തിലിറക്കി പ്രതിഷേധിക്കാനും ബിജെപി തീരുമാനിച്ചു. ഭാരത്‌ ബന്ദിന്‌ ശേഷം രാജ്യവ്യാപകമായി എട്ട്‌ ദിവസം നീളുന്ന പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ പാര്‍ട്ടി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കള്‍ യാത്ര ചെയ്യാന്‍ കാള വണ്ടികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.