ഉത്രാളിക്കാവ് പൂരം : പ്രതിസന്ധിയില്‍ വന്‍ പ്രതിഷേധം

Tuesday 21 February 2017 11:03 pm IST

വടക്കാഞ്ചേരി: ഉത്രാളിപൂരം തകര്‍ക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്രാളിക്കാവ് ദേവീസന്നിധിയില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നു. ക്ഷേത്രം കോമരം പള്ളിയത്ത് മാധവന്‍ ഉദ്ഘാടനം ചെയ്തു. 26ന് മന്ത്രിമാരായ എ.സി.മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍ എന്നിവരുടെ വീടിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്നുള്ള ഉത്സവങ്ങള്‍ ചടങ്ങ് മാത്രമായി നടത്തുമെന്ന് ഫെസ്റ്റിവെല്‍ കോഡിനേഷന്‍ ഭാരവാഹികളായ പ്രൊഫ. എം.മാധവന്‍കുട്ടി, പി.ശശികുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അനില്‍ അക്കര എംഎല്‍എ, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജില്ലാസെക്രട്ടറി ഉല്ലാസ്ബാബു, ടി.എ.സുന്ദര്‍മേനോന്‍, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, പി.എന്‍.ഗോകുലന്‍, ടി.പി.പ്രഭാകരമേനോന്‍, തുളസി കണ്ണന്‍, സി.എ.ശങ്കരന്‍കുട്ടി, പി.ജി.രവീന്ദ്രന്‍, കെ.മനോജ്, വത്സന്‍ ചമ്പക്കര തുടങ്ങിയവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി. 28ന് നടക്കുന്ന പൂരം വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഉത്സവങ്ങള്‍ക്കുവേണ്ടി പൂരം കോഡിനേഷന്‍ കമ്മിറ്റി നടത്തുന്ന എല്ലാ സമരപരിപാടികള്‍ക്കും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശശികലടീച്ചര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.