അഖില ഭാരത ബ്രാഹ്മണ മഹാസംഗമത്തിന് തുടക്കം

Tuesday 21 February 2017 11:19 pm IST

കൊച്ചി: ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്റെ (എകെബിഎഫ്) ആഭിമുഖ്യത്തില്‍ കാലടിയില്‍ സംഘടിപ്പിക്കുന്ന അഖില ഭാരത ബ്രാഹ്മണ മഹാസംഗമത്തിന് മുന്നോടിയായി പഞ്ചദിന കര്‍മ്മത്തിന് തുടക്കമായി. ഇന്ന് ഗുരുവായൂരില്‍ നിന്നും പൂര്‍ണ്ണകുംഭ പ്രയാണം ആരംഭിക്കും. ഗുരുവായൂര്‍ തന്ത്രി ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് തീര്‍ത്ഥപൂര്‍ണകുംഭം ഓള്‍ ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ സെക്രട്ടറി മണി എസ്. തിരുവല്ലയ്ക്ക് കൈമാറും. തൃപ്പയാര്‍, ഇരിഞ്ഞാലക്കുട, പായമ്മേല്‍, മൂഴിക്കുളം, കണ്ണന്‍കുളങ്ങര വഴി ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. നാളെ രാവിലെ 10ന് ആചാര്യ ദക്ഷിണയും പഴവര്‍ഗ സമര്‍പ്പണവും നടക്കും. 24ന് ശിവരാത്രി ദിനത്തില്‍ പാപനാശിനി, പമ്പ, ത്രിവേണി തുടങ്ങിയ പുണ്യതീര്‍ഥങ്ങളെയും സ്മരിച്ച് പൂര്‍ണാ നദിയിലെ മുതലക്കടവില്‍ നദീസംയോജനവും പൂര്‍ണാരതിയും നടക്കും. തൃശൂര്‍ തെക്കേമഠ മൂപ്പില്‍ സ്വാമിയാര്‍ക്ക് ഭിക്ഷയും ആചാര്യ ദക്ഷിണയും ഫെഡറേഷന്‍ നേതാക്കള്‍ക്ക് സ്വീകരണവും നടക്കും. 26ന് പ്രതിനിധി സമ്മേളനം. ബ്രാഹ്മണമഹാ സംഗമത്തിന് മുന്നോടിയായി എറണാകുളം ടിഡി ക്ഷേത്രാങ്കണത്തില്‍ കാശി, പ്രയാഗ, ഹരിദ്വാര്‍ പുണ്യതീര്‍ഥ പുണ്യകലശം കേരളം ഗൗഡ സാരസ്വത ബ്രാഹ്മണ സേവാ സംഘം സംസ്ഥാന അധ്യക്ഷന്‍ ഡി. രംഗദാസ പ്രഭു ബ്രാഹ്മിണ ഫെഡറേഷന്‍ നേതാക്കളായ ബി. രാമലിംഗം, എസ്. സുബ്രഹ്മണ്യം മൂസത് എന്നിവര്‍ക്ക് കൈമാറി. എ.ജെ. രാധാകൃഷ്ണ കമ്മത്ത്, രാമനാരായണ പ്രഭു, ടി.ജി. രാജാറാം ഷേണായി, സി.ജി. രാജഗോപാല്‍, മണി എസ് തിരുവല്ല പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.