കളമശേരി: വീടിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഒഴിപ്പിക്കാന്‍ വീട്ടമ്മ കയറിയിറങ്ങാത്ത ഓഫീസുകളില്ല. കളമശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പില്‍ റോഡിലെ 107-ാം നമ്പര്‍ വീട്ടിലെ ഷീല ആന്റണിയാണ് വൈദ്യുതി ബോര്‍ഡിന്റെ ഓഫീസുകളില്‍ കയറിയിറങ്ങുന്നത്.
2013 ലാണ് വീടിന് മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
കൂനംതൈ റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള മൂന്ന് സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് ഏഴ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ നിന്ന് ആരും വൈദ്യുതി ലൈന്‍ എടുത്തിട്ടുമില്ല. പോസ്റ്റുകള്‍ക്ക് നമ്പറും ഇട്ടിട്ടില്ല. ഇതില്‍നിന്ന് അനദികൃതമായി സ്ഥാപിച്ചവയാണെന്ന് വ്യക്തമാണെന്നും ഷീല പറയുന്നു. ലൈന്‍ കടന്നു പോകുന്നതിനാല്‍ വാഴയും മാവും കരിഞ്ഞുണങ്ങുകയാണ്.
അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ വനിതാ കമ്മീഷനെ സമീപിക്കാനും വാര്‍ഡ് കൗണ്‍സിലറുടെ വീടിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും ഷീല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: