കണ്ണൂര്‍: പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി മാത്രം കേരളത്തിലും ഈടാക്കുക, ക്ഷേമനിധി പെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തുക, ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക, ഇഎസ്ഐ പദ്ധതിയില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികളേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് കണ്ണൂര്‍ മോട്ടോര്‍ തൊഴിലാളി സംഘ് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് േേജ്യാതിഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല പ്രൈവറ്റ് ബസ്സ് ആന്റ് ഹെവി മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡണ്ട് കെ.കെ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്,സി.വി.രാജേഷ്,പി.രഞ്ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കൃഷ്ണന് സ്വാഗതവും എം.സി.പവിത്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: