കാര്‍ഷിക പ്രദര്‍ശന വിപണനമേള നാളെ ആരംഭിക്കും

Wednesday 22 February 2017 1:43 am IST

കണ്ണൂര്‍: കാര്‍ഷിക മേഖലയില്‍ കൃഷി വിപുലമാക്കുക,വിഷ രഹിത പച്ചക്കറിയുടെ ഉല്‍പ്പാദനവും വിതരണവും നടത്തുക എന്നീ ലക്ഷ്യങ്ങളോടെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കണ്ണൂര്‍ ബ്ലോക്ക്തല കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേള ബ്ലോക്ക് ഫെസ്റ്റ്-17, 23 ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 വരെ നീണ്ടുനില്‍ക്കുന്ന മേള പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്താണ് നടക്കുക. കാര്‍ഷികം ക്ഷീരവികസനം,ചെറുകിട വ്യവസായം, എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍,സെമിനാറുകള്‍, കുടുംബശ്രീ ഉല്‍പ്പന്ന പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകും. കലാ മത്സരങ്ങളും കാര്‍ഷിക മത്സരങ്ങളും ,വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും.ഘോഷയാത്രയും നടത്തും. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കുടുവന്‍ പത്മനാഭന്‍,സി.ആയിഷ, പി.വി.ഉമേഷ്,ടി.വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.