പയ്യാവൂര്‍: ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂള്‍ നാല്പത്തൊന്നാമതു വാര്‍ഷികാഘോഷം സ്കൂള്‍ അസി.മാനേജര്‍ ഫാ.ജോസഫ് ആനചാരിയുടെ അദ്ധ്യക്ഷതയില്‍ പയ്യാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജി മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വാര്‍ഡ് മെമ്പര്‍ ഡെയ്സി മഞ്ഞനാല്‍, പിടിഎ പ്രസിഡന്റ് സാബു പാറമ്പുഴയില്‍ ചെറുപുഷ്പ എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എം.തങ്കച്ചന്, നഴ്സറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.റെജിന്‍ മരിയ, സ്കൂള്‍ ലീഡര്‍ എബിന് മാത്യൂസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.സ്കൂള്‍ ഹെഡ്മാസ്റ്റര് തോമസ് മാത്യു സ്വാഗതവും പി.വി.കൃഷ്ണദാസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡന്റ് നിര്‍വഹിക്കുകയും ചെയ്തു.തുടര്‍ന്ന് കുട്ടികളുടെ നയനമനോഹരമായ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: