കെസിവിഎയ്‌ക്കെതിരെ നടപടിയെടുക്കും: എ. സി മൊയ്തീന്‍

Saturday 17 June 2017 1:20 am IST

തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷനെതിരെ (കെസിവിഎ) രൂക്ഷ വിമര്‍ശനവുമായി കായികമന്ത്രി എ.സി. മൊയ്തീന്‍. ടോം ജോസഫിനെതിരായ അസോസിയേഷന്‍ നടപടി അംഗീകരിക്കില്ലെന്നും ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. വോളിബോള്‍ അസോസിയേഷന്‍ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സര്‍ക്കാരിന് കത്തയച്ചതിനെതുടര്‍ന്നാണ് ഇടപെടല്‍. അര്‍ജുന അവാര്‍ഡിനേയും അവാര്‍ഡ് ജേതാക്കളേയും മോശമായി പരാമര്‍ശിച്ച നാലകത്തു ബഷീറിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര കായികമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നു ടോം വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.