ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

Wednesday 22 February 2017 6:28 pm IST

പിലാത്തറ: ശിവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് മഹാശിവരാത്രി. പുറച്ചേരി ബാലഗോകര്‍ണ്ണം ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി പ്രഭാതംമുതല്‍ പ്രദോഷം വരെ അഖണ്ഡനാമജപയജ്ഞം നടക്കും. വൈകീട്ട് ഇളനീരാട്ടം, ശിവപൂജ, ഭജന, രാത്രി എട്ടിന് തായമ്പക, ഒമ്പതിന് തിടമ്പുനൃത്തം, 10.30 ന് കലാവിരുന്ന് എന്നിവ നടക്കും. ചെറുതാഴം കുന്നിന്‍ മതിലകം മഹാക്ഷേത്രത്തില്‍ ശിവക്ഷേത്രത്തില്‍ തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ താന്ത്രിക പൂജകള്‍ നടക്കും. വൈകീട്ട് ആറിന് ഇളനീര്‍ അഭിഷേകം, തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം, പ്രദോഷപൂജ, രാത്രി എട്ടിന് കുട്ടികളുടെ കലാവിരുന്ന്, തുടര്‍ന്ന് കരോക്കെ ഗാനമേള എന്നിവയുണ്ടാകും. വിളയാങ്കോട് ശിവക്ഷേത്രത്തില്‍ രാവിലെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവകം, കലശാഭിഷേകം, 12 മണിക്ക് ആറാട്ട് കുള സമര്‍പ്പണം, ക്ഷേത്രഗോപുരത്തിന്റെ ശിലാസ്ഥാപനം, എന്നിവ നടക്കും. മൂന്ന് മണിക്ക് അക്ഷരശ്ലോകസദസ്, രാത്രി ഏഴു മണിക്ക് പ്രഭാഷണം, കടന്നപ്പള്ളി സുധാകര മാരാരുടെ തായമ്പക, കാഴ്ചശീവേലി, തിടമ്പുനൃത്തം, നൃത്ത നിലാവ്', നാട്ടു പൊലിമ എന്നിവ എന്നിവയുണ്ടാകും. ചെറുതാഴം രാഘവപുരം (ഹനുമാരമ്പലം) ക്ഷേത്രത്തില്‍ നിറമാല, ദീപാലങ്കാരം, ഭജന എന്നിവയുണ്ടാകും. തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രി 8.30 ന് ഗാനമേള, വെള്ളിയാഴ്ച രാത്രി 8.30 ന് കാഴ്ചവരവ്, പത്തു മണിക്ക് തിടമ്പുനൃത്തം എന്നിവയുണ്ടാകും. അറത്തില്‍ പുതിയ കൈലാസനാഥക്ഷേത്രത്തില്‍ രാവിലെ രുദ്രാഭിഷേകം, വൈകീട്ട് ഇളനീര്‍ അഭിഷേകം, ചുറ്റുവിളക്ക്, തായമ്പക എന്നിവ നടക്കും. മാതമംഗലം വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ചന്തപ്പുര വണ്ണാത്തിക്കടവ് വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.