വസ്തു നികുതി പരിഷ്‌കരണത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

Wednesday 22 February 2017 8:30 pm IST

തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ അശാസ്ത്രീയമായ വസ്തുനികുതി പരിഷ്‌കരണത്തിനെതിരെയും അമിത നികുതി വര്‍ദ്ധനവിനെതിരെയും ശത്രുതാപരമായ മേഖലാവിഭജനത്തിനെതിരെയും ബഹുജന പ്രക്ഷോഭം നടത്തുമെന്ന് ബിജെപി തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മറ്റി അറിയിച്ചു. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് പി.സുദര്‍ശന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കൗണ്‍സിലര്‍ കെ.വത്സരാജന്‍, മണ്ഡലം ട്രഷറര്‍ പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഒ.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.