മണിമലയാര്‍ റബ്ബേഴ്‌സ് ബ്രസീലിലേക്ക് റബ്ബര്‍ കയറ്റി അയച്ചു

Saturday 17 June 2017 12:12 am IST

കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള മണിമലയാര്‍ റബ്ബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്ബറിന്റെ ജന്മഭൂമിയായ ബ്രസീലിലേക്ക് 19 ടണ്‍ ഷീറ്റുറബ്ബര്‍ കയറ്റുമതി ചെയ്തു. ബ്രസീലിയന്‍ കമ്പനിയായ ഐ എ ബി വി'(ഇന്‍ഡസ്ട്രിയാ ഡി ആര്‍ട്ടിഫാറ്റോസ് ഡി ബോറാഷാ വെല്‍സിഡോറാ ലിമിറ്റഡ്) ആണ് ഇവിടെനിന്ന് ആര്‍എസ്എസ് ഒന്ന് ഗ്രേഡ് ഷീറ്റു വാങ്ങിയത്. കോട്ടയം ജില്ലയിലെ ഐങ്കൊമ്പ്, നീലൂര്‍, കുറിഞ്ഞി, ഇളങ്ങുളം നോര്‍ത്ത് എന്നീ റബ്ബറുത്പാദക സംഘങ്ങളില്‍നിന്നായി സംഭരിച്ച റബ്ബര്‍ ഷീറ്റുകളാണ് മണിമലയാര്‍ റബ്ബേഴ്‌സ് കയറ്റുമതി ചെയ്തത്. റബ്ബര്‍ബോര്‍ഡിന്റെ ഗുണപരിശോധനകള്‍ക്കുശേഷം പ്രകൃതിദത്ത റബ്ബറിന്റെ ഇന്ത്യന്‍ ബ്രാന്‍ഡായ ഇന്ത്യന്‍ നാച്ചുറല്‍ റബ്ബര്‍'എന്ന ലേബലോടെയാണ് റബ്ബര്‍ അയച്ചത്. പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തരവിപണിയില്‍ ആശാവഹമായ ചലനങ്ങളുണ്ടാക്കാന്‍ റബ്ബര്‍ കയറ്റുമതി അനിവാര്യമാണെന്ന റബ്ബര്‍ബോര്‍ഡ് വിലയിരുത്തലുകള്‍ ഉള്‍ക്കൊണ്ടാണ് കയറ്റുമതി സാധ്യമാക്കിയതെന്ന് മണിമലയാര്‍ റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി രാജീവന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.