കോട്ടയം: ഗുരുനാരായണ സേവാനികേതന്‍ സംഘടിപ്പിക്കുന്ന അഖിലകേരള ഗുരുനാരായണ ദര്ശനവിചാര സത്രം ഏപ്രില്‍ ആറ് മുതല്‍ ഒമ്പത് വരെ തിരുനക്കര സ്വാമിയാര് മഠത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആറിന് 9ന് ഗുരുപൂജ 10ന് സജീവ് കൃഷ്ണന്റെ പ്രഭാഷണം. 11.50ന് സത്രം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. കെ.എന്‍.ബാലാജി അദ്ധ്യക്ഷത വഹിക്കും. തൃക്കൈക്കോട്ട് സ്വാമിയാര് മഠം മഠാധിപതി സ്വാമി വാസുദേ ബ്രഹ്മാനന്ദ തീര്‍ത്ഥ ദീപം തെളിയിക്കും.
ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്രസന്ദേശം നല്‍കും. പ്രീതി നടേശന് പുസ്തക പ്രകാശനം നിര്‍വഹിക്കും. സ്വാമി ധര്‍മ്മ ചൈതന്യ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്എന്.ഹരി, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്, നഗരസഭാദ്ധ്യക്ഷ ഡോ. പി.ആര്. സോന, എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന് പ്രസിഡന്റ് എം. മധു, യോഗം അസി.സെക്രട്ടറി ഗിരീഷ് കോനാട്ട്, ഡോ. പി. വി. വിശ്വനാഥന് നമ്പൂതിരി, രാജേന്ദ്രപ്രസാദ്, മോഹന്‍ദാസ് കരിപ്പാടം എന്നിവര്‍ സംസാരിക്കും.
എട്ടിന് 10.30ന് സ്വാമി സച്ചിതാന്ദയുടെ പ്രഭാഷണം. രണ്ടിന് ഡോ.വിശ്വനാഥന് നമ്പൂതിരിയുടെ പ്രഭാഷണം. മൂന്നിന് പിതൃയജ്ഞം. ഒമ്പതിന് രാവിലെ 10.15ന് ഡോ.ഗീതാസുരാജിന്റെ പ്രഭാഷണം. ഉച്ചകഴിഞ്ഞ് രണ്ടിന് വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞം. മൂന്നിന് ഗുരുനാരായണ ഭജനാമൃതം. 4.5ന് അവലോകനം. 4.30ന് പതാക വന്ദനം. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ രാജേന്ദ്രപ്രസാദ്, സി.എ.ശിവരാമന്. ആഷ പ്രദീപ്, വിപിന്‍ ശാന്തി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: