തിരുവനന്തപുരം: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 11 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫ് ഏഴും യുഡിഎഫ് മുന്നും കേരള കോണ്‍(എം)ഒരു വാര്‍ഡിലും വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍
എല്‍ഡിഎഫ്: തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-മിന്നിലം-ബി.സുലോചന-256, കൊല്ലം-ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-നെടുമ്പാറ-മണ്‍സൂര്‍ ഐ.-163, എറണാകുളം-പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-നെയ്ത്തുശാലപ്പടി-സാജു ജോര്‍ജ്- 97, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-വാടാനപ്പള്ളി വെസ്റ്റ്- സി.വി.ആനന്ദന്- 250, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-തെക്കേക്കര-സുനിത ഷാജു-117, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്- പിണ്ടാണി- മഹേഷ് -13, മലപ്പുറം- അരീക്കോട് ഗ്രാമപഞ്ചായത്ത്-താഴത്തങ്ങാടി-കെ.രതീഷ്-144.
യുഡിഎഫ്: കോട്ടയം-വിജയപുരം ഗ്രാമപഞ്ചായത്ത്-പെരിങ്ങള്ളൂര്‍-ജോര്‍ജ് എം ഫിലിപ്പ്-40, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന്-മിഷന് ക്വാര്‍ട്ടേഴ്സ്-ജോര്‍ജ് ചാണ്ടി-986, വയനാട്-പനമരം ബ്ലോക്ക്പഞ്ചായത്ത്-പാക്കം-മണി ഇല്ല്യാമ്പത്ത്-97.
കോട്ടയത്തെ പെരിങ്ങള്ളൂര്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍, മൂന്നിലവ് യുഡിഎഫില്‍ നിന്ന് ജോയി ജോസഫ് അമ്മിയാനിക്കല്‍ കേരള കോണ്‍.(എം) 50 വോട്ടുകളുടെ ഭൂരിപക്ഷത്തേടെ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: