പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷ വിപുലമാക്കും

Saturday 17 June 2017 12:01 am IST

തിരുവനന്തപുരം: ഓണ്‍ലൈന്‍ പരീക്ഷകള്‍ വിപുലമാക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. 2000ല്‍ താഴെ ഉദ്യോഗാര്‍ത്ഥികളുള്ള പരീക്ഷകള്‍ മാത്രമേ പിഎസ്‌സി ഓഫീസില്‍ വച്ച് ഓണ്‍ലൈനായി നടത്താന്‍ സാധിക്കൂ. ഇത് പതിനായിരമാക്കാനുള്ള ശ്രമത്തിലാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പോയിന്റ് വര്‍ദ്ധിപ്പിച്ചാല്‍ 40 ശതമാനത്തോളം പരീക്ഷ ഓണ്‍ലൈനായി തന്നെ നടത്താം. അപേക്ഷ അയക്കുന്നതിലുള്ള തെറ്റുമൂലം നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ നിരസിക്കപ്പെടുന്നു. ഹാള്‍ടിക്കറ്റുകള്‍ 20 ദിവസം മുമ്പ് ജനറേറ്റ് ചെയ്താല്‍ മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു എന്ന തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ പിഎസ്‌സി പരീക്ഷയില്‍ ഹാള്‍ടിക്കറ്റ് 88 ശതമാനം പേര്‍ ജനറേറ്റ് ചെയ്‌തെങ്കിലും 32 ശതമാനം പേര്‍ മാത്രമെ പരീക്ഷ എഴുതാനെത്തിയുള്ളു. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റ് മലയാളത്തില്‍ ലഭ്യമാക്കാനുമുള്ള നടപടിയും ആരംഭിച്ചെന്ന് പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു. 27ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പിഎസ്‌സിയുടെ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സമാപന ചടങ്ങില്‍ പ്രതിപക്ഷനേതാവും ഗവര്‍ണ്ണറും പങ്കെടുക്കും. ചിങ്ങ മാസം ആരംഭിക്കുന്ന ആഗസ്ത് 17 മലയാള ഭാഷാദിനമായി ആചരിക്കാനും പിഎസ്‌സി തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.