ഇസ്ലാമാബാദ്: സൂഫി സമാധിയില്‍ നടന്ന ആക്രമണങ്ങളെത്തുടര്‍ന്നുള്ള ഭീകരവേട്ട പാക്കിസ്ഥാനില്‍ തുര്രുന്നു. ഇന്നലെ അഞ്ച് ഭീകരരെ വധിക്കുകയും മൂന്ന് ഭീകരതാവളങ്ങളും തകര്‍ക്കുകയും ചെയ്തതായി പാക്കിസ്ഥാന് അവകാശപ്പെട്ടു.
നിരോധിത സംഘടനകളായ ലഷ്കര്‍ ഇ ഇസ്ലാം, ഐഎസ് എന്നിവരുടെ താവളങ്ങളാണ് തകര്‍ത്തത്. ലാല്‍ ഷബാസ് ഖലന്ദറിന്റെ സമാധിയില്‍ വ്യാഴാഴ്ച ഉണ്ടായ ഈ ആക്രമണത്തില്‍ 88 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: