തിരുമല: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തിരുപ്പതി വെങ്കടേശ്വര ഭഗവാന് അഞ്ചര കോടി രൂപ വിലമതിക്കുന്ന 19 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ചു. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും തെലുങ്ക് ജനങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കുന്നതിനായി സര്‍ക്കാരിന് വേണ്ടിയാണ് മുഖ്യമന്ത്രി ഭഗവാന് വെങ്കടേശ്വരനും ദേവി പത്മാവതിക്കും ആഭരണങ്ങള്‍ സമര്‍പ്പിക്കുന്നത്.
തിരുപ്പതി ക്ഷേത്രത്തിലെത്തിയ റാവുവിനെയും കുടുംബത്തെയും തിരുമല ദേവസ്വം ചെയര്മാന് കൃഷ്ണമൂര്‍ത്തിയും എക്സിക്യൂട്ടീവ് ഓഫീസര്‍ സാംബശിവ റാവുവും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഭഗവാനും ദേവിക്കും റാവു വഴിപാടുകള്‍ സമര്‍പ്പിച്ചു. സാളഗ്രാമ ഹാരവും കണ്ഠാഭരണവും ഭഗവാനും ദേവിക്ക് വജ്ര മൂക്കുത്തി.യും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: