ആലപ്പുഴ: ആചാര്യ എം.ആര്. രാജേഷ് നേതൃത്വം നല്കുന്ന കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഗീത പഠിക്കൂ, വേദത്തിലേക്കു മടങ്ങൂ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന വിളംബര രഥയാത്ര 23, 27 തീയതികളില്‍ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തും. കരുമുളയ്ക്കല് സനാതന ധര്‍മ്മ ഗുരുകുല ക്ഷേത്രത്തില്‍ 23ന് രാവിലെ 7ന് യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് മുല്ലയ്ക്കല് ക്ഷേത്രത്തില്‍ സമാപിക്കും. 27ന് ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നും രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ഏഴിന് തുറവൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും. ഫൗണ്ടേഷന്റെ വേദ വിദ്യാ പഠന ഗവേഷണ കേന്ദ്രത്തിന്റെയും യഥാര്‍ത്ഥ ഭഗവദ്ഗീത എന്ന പുസ്തകത്തിന്റെയും പ്രകാശനം ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സുജിത് കുമാര്‍ വൈദിക്, ജയകൃഷ്ണന്, ഷിബു ശാന്തി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: