ന്യൂദല്‍ഹി : നിര്മാണക്കമ്പനികള്ക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ ഒരുമിച്ച് നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്സ് റിഡ്രെസ്സല്‍ കമ്മീഷനില്‍( എന്‍സിഡിആര്‍സി) പരാതിപ്പെടാമെന്ന് സുപ്രീംകോടതി. ഉപഭോക്തൃ നിയമപ്രകാരം എന്സിഡിആര്സിയില് ഒരുകോടിയില്‍ മുതല്‍മുടക്കുള്ള കേസുകള്‍ മാത്രമാണ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അമര്‍പാലി സഫയര്‍ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
അമര്‍പാലി വാഗ്ദാനം ചെയ്ത സമയം അതിക്രമിച്ചിട്ടും ഫ്ളാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാത്തതിനെതിരെ ഉടമകള്‍ ഉഭോക്തൃ സമിതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ കമ്പനി ഹര്‍ജി നല്‍കിയത്. എന്നാല്‍ കമ്പനിയുടെ ഹര്‍ജി തള്ളിയ കോടതി നിര്‍മാതാക്കളില്‍ നിന്നും കൃത്യ സമയത്ത് പണി പൂര്‍ത്തിയാക്കി ലഭിച്ചില്ലെങ്കില്‍ ഉടമകള്‍ ഒത്തൊരുമിച്ച് പരാതിപ്പെടാനാവുന്നതാണ്.43 ഫ്ളാറ്റുകളാണ് കമ്പനി ഇവിടെ നിര്‍മിക്കുന്നത്.
അതേസമയം പണം മുന്‍കൂര്‍ വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത പ്രകാരം പണി പൂര്‍ത്തിയാക്കി നല്കാതിരിക്കുകയോ അല്ലെങ്കില്‍ പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ അമര്പാലിക്കെതിരെ എന്‍സിഡിആര്‍സി നടപടി സ്വീകരിക്കുന്നതാണെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: