ശിവരാത്രി പതമെത്തിയിട്ടും കായല്‍ കനിഞ്ഞില്ല

Wednesday 22 February 2017 9:34 pm IST

മുഹമ്മ: ശിവരാത്രി പതമെത്തിയിട്ടും കായല്‍ കനിഞ്ഞില്ല. മത്സ്യ തൊഴിലാളികള്‍ പട്ടിണിയില്‍. സാധാരണ ശിവരാത്രി എത്തുന്നതിന് മുന്നോടിയായി വേമ്പനാട്ടുകായലില്‍ കൊച്ചു ചെമ്മീന്റെയും ചൂടന്‍ ചെമ്മീന്റെയും കൊയ്ത്ത് കാലമായിരിക്കും. ചീനവല - കോര് വലക്കാര്‍ക്ക് 100 കിലോയ്ക്ക് മേല്‍ ചെമ്മീന്‍ കിട്ടുന്ന കാലമായിരുന്നു. നല്ല വില യും ലഭിക്കും. ശിവരാത്രി പതത്തിലെ ചെമ്മീന്‍ വരവ് കായല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ചാകരക്കാലമാണ്. തങ്ങളുടെ കടങ്ങള്‍ വീട്ടുന്നത് ഈ സമയത്തായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യം കുറയാന്‍ കാരണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ പറയുന്നു. കായല്‍ ചൂഷണവും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ കായലില്‍ ഹൗസ്‌ബോട്ടുകളില്‍ നിന്നുള്ള എണ്ണയും മാലിന്യ നിക്ഷേപങ്ങളും മത്സ്യ സമ്പ ത്ത് കുറയാനിടയാക്കി. ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചതോടെ മാലിന്യം ഒഴുകിപോകാന്‍ മാര്‍ഗ്ഗമില്ലാതയായി. നിരോധിത ചീനവലകളുടെ വര്‍ദ്ധനവ് മത്സ്യ സമ്പത്ത് നശിക്കാനുമിടയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.