എടത്വ: വെട്ടുതോട്- നീരേറ്റുപുറം സംസ്ഥാന പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാത നവീകരണം വൈകുന്നതിലും, പൊടിശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ട ഉപവാസം ഇന്ന്. കൊച്ചമ്മനം ജങ്ഷനില്‍ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്റേയും പനയന്നൂര്‍ കാവ് മുഖ്യകാര്യദര്‍ശി ആനന്ദന് നമ്പൂതിരിയുടേയും നേതൃത്വത്തിലാണ് ഉപവാസ സമരം. വിവിധ രാഷ്ട്രീയ-സാമുദായിക-സംസ്കാരിക-സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കും. രാവിലെ ഒന്‍പതിന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളി വികാരി കെ.ഇ. ഗീവര്‍ഗീസ് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: